.

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

ലീഗിന്റെ ചാനല്‍ ഐബിസി ചാനല്‍ പിറക്കും മുന്‍പേ മരിക്കുമോ?


ലീഗിന്റെ ചാനല്‍ എന്ന പേരില്‍ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച ഐബിസി ചാനല്‍ പിറക്കും മുന്‍പേ മരിക്കുമോ? കഴിഞ്ഞ ദിവസം കോഴിക്കോട്‌ ചേര്‍ന്ന ഇന്‍ന്‍ഡിപ്പെന്‍ഡന്റ്‌ ബ്രോഡ്‌കാസ്‌റ്റിംഗ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐബിസിഎല്‍) ബോര്‍ഡ്‌ യോഗം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തേക്ക്‌ നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഇതോടെ ചാനലിലേക്ക്‌ കുടിയേറിയ നൂറു കണക്കിന്‌ മാധ്യമ പ്രവര്‍ത്തകരാണ്‌ വഴിയാധാരമാകുന്നത്‌.

ചാനലിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്‌ ഏറെ നാളായിരുന്നു. മറ്റു ദൃശ്യമാധ്യമങ്ങളില്‍ നിന്ന്‌ ഒട്ടേറെപ്പേര്‍ ഇവിടേക്ക്‌ ചേക്കേറുകയും ചെയ്‌തു. കേരള രാഷ്ര്‌ടീയത്തിലെ അതികായനായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ചാനല്‍ പരാജയപ്പെടില്ലെന്ന മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസം കൂടിയാണ്‌ തകര്‍ന്നടിഞ്ഞത്‌. ചാനല്‍ സിഇഒയായി ഇന്ത്യാവിഷനിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്‌ണനെയാണ്‌ നിയമിച്ചിരുന്നത്‌. ചാനല്‍ പ്രതിസന്ധിയില്‍ അല്ലെന്ന്‌ ഇടയ്‌ക്ക് ഗോപീകൃഷ്‌ണന്‍ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.

അതിനിടെയാണ്‌ നാടകീയ നീക്കത്തിലൂടെ ചാനലിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുന്നത്‌. ജീവനക്കാരൊന്നും ഇനിയൊരറിയിപ്പ്‌ ലഭിയ്‌ക്കുന്നത്‌ വരെ ഓഫീസിലെത്തേണ്ടെന്നാണ്‌ അറിയിച്ചിട്ടുള്ളതെന്നാണ്‌ റിപ്പോര്‍ട്ട്‌. ചാനലിന്റെ പ്രമോട്ടര്‍മാരായ കേരള ഇ മീഡിയ ഡവലപ്പ്‌മെന്റിന്റെ പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചകളാണ്‌ ലീഗ്‌ ചാനലിനെ പ്രതിസന്ധിയിലാക്കിയതെന്നും ആരോപണമുണ്ട്‌. അതേസമയം ചാനലിനെ ഏറ്റെടുക്കാന്‍ ലീഗ്‌ എംഎല്‍എമാരിലൊരാള്‍ മുന്നോട്ടു വരുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്‌

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts