.

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

സന്തോഷ്‌ പണ്ഡിറ്റ്‌ ഓഫര്‍ നിരസിച്ചു?



സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു വമ്പന്‍ ഓഫര്‍ നിരസിച്ചതായി വാര്‍ത്തകള്‍. കര്‍മ്മ ശ്രേഷ്‌ഠ എന്ന ബഹുമതി സന്തോഷ്‌ പണ്ഡിറ്റിന്‌ നല്‌കിയവര്‍ തന്നെയാണ്‌ സന്തോഷിന്റെ പോപ്പുലാരിറ്റി മുതലാക്കാന്‍ ഒരു വന്‍ പ്രോജക്‌റ്റുമായി സമീപിച്ചതെന്നാണ്‌ വിവരം.


നടന്‍ മധുവിന്റെ സാന്നിദ്ധ്യത്തില്‍ മന്ത്രി ഗണേഷ്‌ കുമാറായിരുന്നു സന്തോഷ്‌ പണ്ഡിറ്റിന്‌ കര്‍മ്മ ശ്രേഷ്‌ഠ ബഹുമതി സമ്മാനിച്ചത്‌. സ്വാമി അശ്വതി തിരുന്നാളാണ്‌ ഈ ബഹുമതി സന്തോഷിനായി ഏര്‍പ്പാടാക്കിയതിന്റെ പ്രധാന പിന്നണിക്കാരന്‍. പണ്ടു മുതലേ സിനിമാ മോഹം മനസില്‍ കൊണ്ടു നടക്കുന്ന ആളാണ്‌ അശ്വതി തിരുനാള്‍. മോഹന്‍ലാല്‍ നായകനായ തിരനോട്ടത്തിന്റെ നിര്‍മ്മാതാവ്‌ ഇദ്ദേഹമായിരുന്നു. തന്റെ സിനിമാ മോഹം സഫലമാക്കാന്‍ ഇപ്പോള്‍ പ്രശസ്‌തിയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന സന്തോഷിനെ കൂട്ടു പിടിച്ചൊരു ശ്രമം നടത്തിയാല്‍ തീര്‍ച്ചയായും പടം ഹിറ്റാവുമെന്ന കണക്കുകൂട്ടലാണ്‌ അശ്വതി തിരുനാള്‍ നടത്തിയതെന്നാണ്‌ പിന്നാമ്പുറ സംസാരം.


പ്രോജക്‌ടി നെക്കുറിച്ച ്‌ സംസാരിക്കാന്‍ സുഹൃത്തായ സംവിധായകന്‍ ചന്ദ്രകുമാറിനൊപ്പമാണ്‌ അശ്വതി തിരുനാള്‍ സന്തോഷിനെക്കണ്ടതെന്ന്‌ പറയപ്പെടുന്നു. സന്തോഷ്‌ പണ്ഡിറ്റിനെ നായകനാക്കി അശ്വതി തിരുനാള്‍ സംവിധാനം ചെയ്യുന്ന ബമ്പര്‍ ഹിറ്റ്‌ കളഷന്‍ നേടാവുന്ന ഒരു ക്‌ളീന്‍ എന്റര്‍ടൈനറായിരുന്നു ഇരുവരുടെയും മനസ്സില്‍. മുമ്പ്‌ ചന്ദ്രകുമാറിന്റെ തിരക്കഥയില്‍ ഒരു സീരിയല്‍ സംവിധാനം ചെയ്‌ത പരിചയവും അശ്വതി തിരുനാളിനുണ്ട്‌. നിര്‍മ്മാണച്ചുമതല ചന്ദ്രകുമാര്‍ ഏറ്റെടുക്കുകയും ചെയ്‌തത്രേ. പക്ഷേ സന്തോഷ്‌ പണ്ഡിറ്റ്‌ പച്ചക്കൊടി കാട്ടാത്തതിനാല്‍ പ്രൊജക്‌ട് ഉപേക്ഷിച്ചതായാണ്‌ വാര്‍ത്തകള്‍. സ്വന്തം സിനിമകള്‍ മാത്രമേ താന്‍ ചെയ്യാനുദ്ദേശിച്ചിട്ടുള്ളൂ എന്നും മറ്റാരുടെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക്‌ താല്‌പര്യമില്ലെന്നും സന്തോഷ്‌ ഇവരോട്‌ പറഞ്ഞത്രേ!

1 അഭിപ്രായ(ങ്ങള്‍):

VANIYATHAN പറഞ്ഞു...

സന്തോഷ്‌ പണ്ഡിറ്റിന്റെ പടം ജനം കാണാൻ പോയത്‌ ശ്രീനിവാസനെപ്പോലെ ഒറ്റക്ക്‌ എല്ലാം ചെയ്യാൻ അയ്യാൾ കാണിച്ച ചാങ്കൂറ്റം കൊണ്ട്‌ ആകാനെ സാധ്യതയുള്ളൂ. ആ പേരുപയോഗിച്ച്‌ വേറേ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ വയനാട്ടിലെ കർഷകരുടെ ഗതിയവും ഉണ്ടാകുക. പിന്നെ പണ്ഡിറ്റിനെ പ്പോലെ ഇനി ആരു ഒരുമ്പെട്ടിറങ്ങാതിരിക്കാൻ ഇനിമുതൽ നിർമ്മാതാക്കളുടെ സംഘട അനുവദിക്കുന്നപടം മാത്രമേ തിയറ്ററുകാർ ഇനിമുതൽ കാണിക്കു എന്നും വാർത്ത കണ്ടു

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts