'ദി ട്രെയിന്‍' എന്ന ജയരാജ് ചിത്രത്തില്‍ മമ്മൂട്ടി വെറും പാസഞ്ചര്‍? മമ്മൂട്ടിയെ കാട്ടി കാശുതട്ടിയെന്നാരോപിച്ച് ജയരാജിനെതിരേ തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ജയരാജിന്റെ ചിത്രങ്ങള്‍ തങ്ങളുടെ തിയറ്ററുകളില്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. കുറച്ചു രംഗങളില്‍ മാത്രമുള്ള മമ്മൂട്ടിയെ കാട്ടി ജയരാജ് പണം തട്ടുകയായിരുന്നുവെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ജയരാജിന്റെ പുതിയ ചിത്രമായ നായികയുടെ റീലിസിങ് പ്രതിസന്ധിയിലായിരിക്കുകയാണ്. ജയറാം, ശാരദ, പത്മപ്രിയ എന്നിവര്‍ അഭിനയിച്ച നായിക റിലീസിങ്ങിന് ഒരുങ്ങിയതാണ്. ഈ ചിത്രത്തിന് തിയറ്റര്‍ കിട്ടാത്ത അവസ്‌ഥ ഉണ്ടാകും. അല്ലാത്ത പക്ഷം തിയറ്റര്‍ ഉടമകളുടെ ബാധ്യത ജയരാജ് ഏറ്റെടുക്കേണ്ടിവരും. തോമസ് ബഞ്ചമിനാണ് നായിക നിര്‍മിച്ചിരിക്കുന്നത്.
ജയരാജ് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌ത ദി ട്രെയിന്‍ സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിനുണ്ടായ ഏറ്റവും വലിയ പരാജയമാണ് നേരിട്ടത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ തിയറ്ററുകളില്‍ നിന്ന് അനധികൃതമായി ജയരാജ് പണം പിരിച്ചുവെന്നും മമ്മൂട്ടി ചിത്രം എന്ന പേരില്‍ ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികള്‍ നടത്തുകയും വന്‍ തുക കൈപ്പറ്റുകയും ചെയ്‌തെന്നാണ് തിയറ്റര്‍ ഉടമകളുടെ ആരോപണം. മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പബ്ലിസിറ്റി നല്‍കിയിട്ട് മമ്മൂട്ടിയുടെ സാന്നിധ്യം കുറച്ചുരംഗങ്ങളില്‍ മാത്രം ഒതുക്കിയെന്നു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറയുന്നു. വന്‍ തുകയ്‌ക്ക് എടുത്ത് റിലീസ് ചെയ്‌ത ചിത്രം മൂന്ന് ദിവസം കൊണ്ട് തിയറ്റര്‍ വിട്ടത് വന്‍ നഷ്‌ടം തിയറ്റര്‍ ഉടമകള്‍ക്ക് ഉണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞു. ഈ പശ്‌ചാത്തലത്തിലാണ് ജയരാജിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ഫെഫ്‌കയ്‌ക്ക് പരാതി നല്‍കുമെന്ന് ജയരാജ് അറിയിച്ചു.എന്നാല്‍ ഫെഫ്‌ക ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും സംവിധായകന്‍ എന്ന നിലയിലല്ല നിര്‍മ്മാതാവ് എന്ന നിലയിലാണ് ജയരാജിനെതിരെ നടപടിയെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളും വ്യക്‌തമാക്കി
മമ്മൂട്ടിയെ കാട്ടി പണം തട്ടി , ജയരാജിനെതിരേ വിലക്ക് ..
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
New Update
പേജ്‌കാഴ്‌ചകള്‍
23,687
Hits ..... Jayachandran
Hot....

Muktha

Blogger templates
Followers
ചിത്ര വിശേഷം. Blogger പിന്തുണയോടെ.
NeoCounter
..
..
Featured Posts
ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും |
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ