.

    Follow by Email

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച മണിക്ക് പട്ടിണി ബാക്കി ....


മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് മണിക്ക് ലഭിച്ചത്. കലാരംഗത്ത് തന്റെ കഴിവു തെളിയിച്ച ഈ ആദിവാസി ബാലന്‍ പഠനം ഒന്‍പതാം ക്ലാസില്‍ അവസാനിപ്പിച്ചു. വൈത്തിരിയിലെ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് കഴിഞ്ഞവര്‍ഷത്തെ ക്രിസ്തുമസ് അവധിക്കുശേഷം മണി തിരിച്ചുപോയില്ല. കുടുംബത്തിന്റേയും കോളനിയുടെയും മുന്നില്‍ വിശപ്പ് വിലങ്ങുതടിയായപ്പോള്‍ മണിയും കോളനിയില്‍ ഒതുങ്ങി. പലപ്പോഴും പട്ടിണിയിലാണെന്ന് പറയുമ്പോള്‍ മണിയെന്ന ബാലതാരത്തിന്റെ മുഖത്ത് അഭിനയത്തിന്റെ കൃത്രിമത്വമല്ല. വിശപ്പിന്റെ വിഷാദമായിരുന്നു നിറഞ്ഞത്. പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മണി ഉള്‍പ്പെടെയുള്ള കുട്ടികള്‍ പറയുന്നത് മടുപ്പിക്കുന്ന അവരുടെ ജീവിത ചുറ്റുപാടുകളോടുള്ള അമര്‍ഷംകൊണ്ടാണ്. കോളനികളില്‍ അലഞ്ഞുതിരിഞ്ഞ് വിരസമായി ഇവരുടെ ഓരോ ദിവസവും തീരുന്നു. ചീട്ടുകളിച്ചും പാട്ടുകേട്ടും മറ്റ് കളികളില്‍ ഏര്‍പ്പെട്ടും സമയം തള്ളിനീക്കുന്നു. ഇതിനിടെയിലെപ്പോഴെങ്കിലും കുറച്ച് ഭഭക്ഷണം കഴിക്കും.


മിക്കവാറും ദിവസങ്ങളില്‍ അതും ഉണ്ടാകാറില്ല. ഏഴ് വീടുകളാണ് താത്തൂര്‍ പണിയ കോളനിയിലുള്ളത്. ഇവിടെ കഴിയുന്നതാവട്ടെ അന്‍പതിലധികം ആളുകള്‍ . അടിസ്ഥാന സൗകര്യങ്ങള്‍ ഈ കോളനിക്ക് എന്നും അന്യമാണ്. മഴക്കാലമായതോടെ കോളനിയിലെ മുതിര്‍ന്നവര്‍ക്ക് ജോലി പോലും ലഭിക്കുന്നില്ല. കുടുംബങ്ങള്‍ എപ്പോഴും ദാരിദ്ര്യത്തില്‍ തന്നെ. സര്‍ക്കാര്‍ അവാര്‍ഡ്ജേതാവ് മണിക്ക് വീട് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നല്‍കിയില്ല. വീടില്ലാത്തതിനാല്‍ അച്ഛന്റെ അമ്മയുടെ വീടിനാണ് മണിയുടെ വീടിന് നല്‍കുമെന്ന് പ്രഖ്യാപിച്ച വൈദ്യുതി കണക്ഷന്‍ ലഭിച്ചത്. വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ഇപ്പോള്‍ കണക്ഷന്‍ വിഛേദിച്ചിരിക്കുകയാണ്. വീട്ടിലെ പ്രശ്നങ്ങളും ഈ ബാലതാരത്തിന്റെ വളര്‍ച്ചയില്‍ തടസ്സമായി. ഇപ്പോള്‍ ബന്ധുക്കളുടെ വീട്ടിലാണ് താമസം. ബന്ധുക്കള്‍ പണിക്കുപോയി കൊണ്ടുവരുന്നതുകൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്നു. ഈ ദുരവസ്ഥയാണ് ഈ ബാലന്റെ പതനത്തിന് വഴിയൊരുക്കിയത്."ചെല്ലം, ചാടിനടക്കണ പുല്‍ച്ചാടി, ഞാനും നിന്നെപ്പോലൊരു പുല്‍ച്ചാടി...." ഓടിയെത്തുന്നില്ലേ ഓര്‍മകള്‍ അഭ്രപാളികളിലേക്ക് ഈ സിനിമാഗാനം കേള്‍ക്കുമ്പോള്‍ . മൊബൈല്‍ ഫോണില്‍ നാമെത്രകാലം റിങ്ടോണാക്കി കേള്‍പ്പിച്ചതാണ് ഈ പാട്ട്. ഈ വരികളിലെ ഈണം മാത്രമല്ല നാം ഇഷ്ടപ്പെട്ടത്. സിനിമാ തിയറ്ററിലെ സ്ക്രീനില്‍ ഓടിച്ചാടി നടന്ന പയ്യനെക്കൂടിയായിരുന്നു. അവന്റെ വികൃതികള്‍ കണ്ടപ്പോള്‍ നാം അത്ഭുതംകൂറി. അമ്പട.... കാലം പിന്നീടും സഞ്ചരിച്ചു. അന്നത്തെ പയ്യന്‍ ഇന്ന് വലിയ ആളായില്ലെകിലും സിനിമാക്കാരനായി - ഉണ്ടോ? അവന്റെ കഥയ്ക്ക് തിരക്കഥയുണ്ടോ? ബത്തേരി ചെതലയത്തിനടുത്ത താത്തൂര്‍ പണിയ കോളനിയിലെ മണി എന്ന ആദിവാസികുട്ടിയുടെ കഥ സനിമാക്കഥയേക്കാള്‍ നീണ്ടുപോകുന്നു. കടാകടാ ഡയലോഗുമായി തിയറ്ററുകള്‍ വിറപ്പിക്കുന്ന സൂപ്പര്‍ സ്റ്റാറിനോടൊത്ത് അഭ്രപാളിയില്‍ തിളങ്ങി വയനാട്ടിലേക്ക് ബാലനടനുള്ള ആദ്യ സംസ്ഥാന സിനിമാഅവാര്‍ഡെത്തിച്ച മണി എന്ന ബാലനടന്‍ എവിടെയാണെന്ന് കലാലോകവും അവാര്‍ഡിന്റെ പേരില്‍ ആദരിച്ച് പേരെടുക്കാന്‍ മത്സരിച്ച സംഘടനകളും അന്വേഷിച്ചില്ല. തിരക്കഥ കൊഴുപ്പിക്കാന്‍ ആദിവാസി ബാലനെ തേടിയെത്തി "നൈസ് നൈസ്" എന്ന് കൊഞ്ചിക്കുഴഞ്ഞ സിനിമാപരിവാരങ്ങളും പവിഴപ്പുല്‍ച്ചാടിയെ പിന്നീട് തേടിയെത്തിയതേയില്ല. ഇപ്പോള്‍ താത്തൂര്‍ പണിയ കോളനിക്കടുത്ത ചേനാട് ഗവ. ഹൈസ്കൂളില്‍ രാവിലെ 10ന്് മണിയടിക്കുമ്പോള്‍ തൊട്ടടുത്ത കോളനിയിലെ കുട്ടികളേറെയും വേറൊരു ലോകത്തായിരിക്കും. ബീഡി പന്തയംവെച്ചുള്ള ചീട്ടുകളിയില്‍ , എത്ര ബീഡി കൈക്കലാക്കാം എന്ന കളി. കൂട്ടത്തില്‍ സിനിമാകൊട്ടകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ പുല്‍ച്ചാടിയായി ചാടി നടന്ന മണിയും ഉണ്ടാകും. ഇടക്ക് നിര്‍ബന്ധിച്ചാല്‍ ഒരു പുരാവസ്തുപോലെ സര്‍ക്കാര്‍ സമ്മാനിച്ച അവാര്‍ഡ് പലകയുമായി പുല്‍ച്ചാടിയെത്തും. ക്യാമറ കണ്ണോ ഫോട്ടോ ഫ്ളാഷോ കണ്ടാല്‍ മണി അസ്വസ്ഥനാകും. പിന്നെ പഴയ പുല്‍ച്ചാടിയെപ്പോലെ അസ്വസ്ഥനായി ഓടിയൊളിക്കും..... പറഞ്ഞ് കേട്ട അറിവുവെച്ച് കാര്യം അന്വേഷിക്കാന്‍ കോളനിയിലെത്തിയപ്പോള്‍ ഗവേഷണം നടത്തേണ്ട കാര്യമില്ല എന്ന് മനസ്സിലായി. കോളനിവാസികളുടെ മുഖത്തുനിന്നുതന്നെ ഉത്തരം വായിച്ചെടുക്കാനാവും. ജീവിക്കാനാവശ്യമായ ഭക്ഷണം കൃത്യമായി കിട്ടാതിരിക്കുമ്പോള്‍ "എന്ത് കല എന്ത് സാഹിത്യം" എന്ന യാഥാര്‍ഥ്യം. മണി ഉള്‍പ്പെടെ പതിനഞ്ചോളം കുട്ടികളാണ് സ്കൂളില്‍ പോകാതെ ഇപ്പോള്‍ കോളനിയില്‍ തന്നെ കഴിയുന്നത്. ഇവരെ സ്കൂളിലെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോളനിയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സ്കൂളില്‍ നടന്നെത്തണമെങ്കില്‍ രാവിലെ ഭക്ഷണം എന്തെങ്കിലും കഴിക്കണം. മിക്കവാറും ദിവസങ്ങളില്‍ കോളനിയിലെ പല വീടുകള്‍ പട്ടിയിണിയിലാണ്. പിന്നെ കുട്ടികള്‍ എങ്ങനെ സ്കൂളില്‍ പോകും


കെ സി രമേശന്‍

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts