ബാംഗ്ലൂര്‍: തണുപ്പ് കോരിച്ചൊരിയുന്ന ബാംഗ്ലൂര്‍ നഗരത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന സിനിമാ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ മലയാളി നായികമാര്‍ തിളങ്ങുകയാണ്. കേരളത്തില്‍നിന്നുള്ള നടിമാരില്‍ പലര്‍ക്കും കന്നഡയില്‍ സുവര്‍ണ കാലമാണ്. കന്നഡ സിനിമയില്‍ വിജയം നേടിയ ചിത്രങ്ങളിലെല്ലാം നായികമാരായി തിളങ്ങിയത് മലയാളികളാണെന്ന പ്രത്യേകതയും ഉണ്ട്.
അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ 'ബോസ്', 'മുഥല സല' എന്നീ രണ്ടു ചിത്രങ്ങളിലും മലയാളികളാണ് നായികമാരായി എത്തിയത്. 'ബോസ്സി'ല്‍ നവ്യാനായരും 'മുഥല സല'യില്‍ ഭാമയുമാണ് നായികമാര്‍. രണ്ടുചിത്രങ്ങളും വിജയിച്ചുവെന്നാണ് സാഡല്‍വുഡില്‍നിന്നുള്ള സംസാരം. ഏറെ പ്രത്യേകതയുമായെത്തിയ ബോസ്സില്‍ യുവ താരമായ ദര്‍ശനാണ് നായകന്‍. യുവാക്കളെ ചിത്രം ആകര്‍ഷിച്ചു കഴിഞ്ഞു. അന്യഭാഷാചിത്രങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ ബോസ് നേടിയ വിജയം കന്നഡ സിനിമയ്ക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. തമിഴിലെ അറിയപ്പെടുന്ന താരമായ പ്രഭുവിന്റെ ആദ്യ കന്നഡ ചിത്രം കൂടിയാണ് ബോസ്. പ്രഭുവിന്റെ അച്ഛന്‍ ശിവാജി ഗണേശന്‍ രണ്ടു കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും കന്നഡയില്‍ നല്ലൊരു തുടക്കത്തിനായി കാത്തിരിക്കുകയായിരുന്നു പ്രഭു.
കന്നഡയിലെ നവാഗതസംവിധായകനായ രഘുരാജ് അണിയിച്ചൊരുക്കിയ ചിത്രം യുവതലമുറയെ ആകര്‍ഷിക്കുന്നതിനുള്ള ചേരുവകള്‍ ആവശ്യത്തിലധികം ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാഷ് നായകനായ മുഥല സലയും യുവാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. മലയാളത്തില്‍നിന്നുള്ള പല നടികളും കഴിവുള്ള വരാണ്. പ്രേക്ഷകര്‍ എളുപ്പത്തില്‍ ഇവരെ സ്വീകരിക്കുകയും ചെയ്യുമെന്നാണ് അനുഭവങ്ങള്‍ തൈളിയിക്കുന്നത്-നിര്‍മാതാവായ രമേഷ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ കന്നഡ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു പുനീത് രാജ് കുമാറിന്റ ജാക്കിയും ഉപേന്ദ്രയുടെ സൂപ്പറും. ഈ രണ്ടുചിത്രങ്ങളിലും നായികമാരായി എത്തിയത് മലയാളി താരങ്ങളാണ്. ജാക്കിയില്‍ ഭാവനയും സൂപ്പറില്‍ നയന്‍ താരയും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ