കോഴിക്കോട്: ഏറ്റവും കടുത്ത മമ്മൂട്ടി ഫാന്‍സുപോലും പറയില്ല മോഹന്‍ലാല്‍ ഒരു മോശം നടനാണെന്ന്. പക്ഷേ, ദേശീയ പുരസ്‌കാരമടക്കം എത്രയോ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മോഹന്‍ലാലിന്റെ പേരില്‍ ഇത്തരമൊരു അവാര്‍ഡ് പ്രഖ്യാപിക്കുന്നത് ഇതാദ്യമായിരിക്കണം.
ഡൂള്‍ ന്യൂസ് ഡോട്ട് കോം ആദ്യമായി ഏര്‍പ്പെടുത്തിയ 'ഫിലിം ബോറ് അവാര്‍ഡ്-2010'ലെ ഏറ്റവും മോശം നടനുള്ള പുരസ്‌കാരത്തിനാണ് മോഹന്‍ലാലിനെ തെരഞ്ഞെടുത്തത്. അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, ഒരുനാള്‍ വരും, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് ഈ പുരസ്‌കാരം നല്‍കിയത്. മലയാള സിനിമക്ക് അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച ലോകോത്തര നടനായ മോഹന്‍ലാല്‍ ഈ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അപഹസിച്ചുവെന്നും അദ്ദേഹത്തെപോലെ ഒരു മുതിര്‍ന്ന നടന്‍ കാണിക്കേണ്ട ഉത്തരവാദിത്തം ഈ സിനിമകളില്‍ പുലര്‍ത്തിയില്ലെന്നും ജൂറി അഭിപ്രായപ്പെട്ടു.
'ബെസ്റ്റ് ഓഫ് ലക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് അര്‍ച്ചന കവിയെയും റീമ കല്ലിങ്കലിനെയും ഏറ്റവും മോശം നടിമാരായി തെരഞ്ഞെടുത്തു.
2010ലെ ഏറ്റവും മോശം സിനിമയായി തെരഞ്ഞെടുത്തത് വി.ജി. തമ്പി സംവിധാനം ചെയ്ത 'ഏപ്രില്‍ ഫൂള്‍' ആണ്. ഇതേ ചിത്രത്തിന് വിജി തമ്പിയെ ഏറ്റവും മോശം സംവിധായകനായും ജഗദീഷിനെ ഏറ്റവും മോശം തിരക്കഥാകൃത്തുമായും തെരഞ്ഞെടുത്തു. തസ്‌കര ലഹള, ത്രീ ചാര്‍ സൗബീസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിനെ ഏറ്റവും മോശം ഹാസ്യനടനായും തെരഞ്ഞെടുത്തു.
മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ ജനരോഷമുയര്‍ത്തിയ സിനിമയായി തെരഞ്ഞെടുത്തു.
അഞ്ച് ലോകോത്തര സിനിമകളുടെ സീഡിയും ഒരു നല്ല സിനിമ കാണുന്നതിനുള്ള തുകയായ അമ്പത് രൂപയുമാണ് അവാര്‍ഡ്.
എഴുത്തുകാരന്‍ ബാബു ഭരദ്വാജ്, ചെറുക്കഥാകൃത്ത് വി.എച്ച്. നിഷാദ്, ഡോക്യുമെന്ററി സംവിധായകന്‍ നദീം നൗഷാദ്, ഡൂള്‍ ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുഹൈല്‍, നിരൂപക ഡോ. കവിതാരാമന്‍, ചിത്രകാരി മജ്‌നി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
മലയാള സിനിമയെ സുവര്‍ണകാലത്തേക്ക് തിരികെ കൊണ്ടുവരണമെന്ന ആഗ്രഹത്തോടെയാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
2 അഭിപ്രായ(ങ്ങള്‍):
നന്നായി,ഈ അവാർഡ് സ്വീകരിക്കാൻ മേല്പറഞ്ഞവർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
വി.എച്ച്. നിഷാദ്, നദീം നൗഷാദ്, മുഹമ്മദ് സുഹൈല്‍, മജ്‌നി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
സാംസ്കാരിക കേരളത്തിന് കേട്ട് കേള്‍വി ഇല്ലാത്ത ഇവന്മാരുടെ വേരുകള്‍ അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് എന്‍ ഡി എഫിന്റെയോ, ജമാ അത്തെ ഇസ്ലാമിയുടെയോ, അതല്ലെങ്കില്‍ മറ്റേതെങ്കിലും മുസ്ലിം മത മൌലിക വാദ സംഘടനകളുടെയോ ഓഫീസില്‍ ആയിരിക്കും.
ഇത്തരം 'മാധ്യമ' ക്കാരുടെ ചൊറിച്ചില്‍ ഇന്ന് തുടങ്ങിയതല്ല,മോഹന്‍ലാലിനോട് മാത്രവുമല്ല.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, ബാബ കല്യാണി, അന്‍വര്‍ തുടങ്ങിയ ഭീകര വാദ വിരുദ്ധ ചിത്രങ്ങള്‍ സൃഷ്‌ടിച്ച മേജര്‍ രവി , ഷാജി കൈലാസ് , അമല്‍ നീരദ് , രഞ്ജിത്ത്, തുടങ്ങിയവരും ഇവരുടെ ഭീഷണി പലപ്പോഴായി നേരിട്ടിട്ടുണ്ട്.
ചീത്തയെ കണ്ടെത്താനുള്ള ഇവരുടെ വ്യഗ്രത മലയാള സിനിമയെ നന്നാക്കാനല്ല , മറിച്ച് മോഹന്‍ലാലെന്ന മഹാനടനെ ചീതയാക്കുക എന്നാ ദുഷ്ട ലാക്കോട് കൂടി തന്നെയാണ് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ