.

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

ടെലിവിഷന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ടെലിവിഷന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഗാനഗന്ധര്‍വന്‌ എന്തുപറ്റി?



ഇത്രയും നാള്‍ മ്യൂസിക്‌ റിയാലിറ്റി ഷോകളെ കുറ്റം പറഞ്ഞ്‌ നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ യേശുദാസ്‌ ഒരു പ്രമുഖ ചാനലിന്റെ മ്യൂസിക്‌ റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റി ഗസ്‌റ്റായി വന്നതില്‍ ആര്‍ക്കും ആശയക്കുഴപ്പം തോന്നിയേക്കാം. പാട്ടുകാരന്‍ ഭിക്ഷ യാചിക്കും പോലെ എസ്‌.എം.എസ്‌ യാചിക്കരുത്‌, പാട്ടുകാരന്‌ ആത്മാഭിമാനം വേണം, പാട്ടുപാടുന്നവര്‍ തുള്ളരുത്‌ എന്നെല്ലാം ചാനലുകളിലെ റിയാലിറ്റി ഷോകളെയും അതില്‍ പങ്കെടുക്കുന്നവരെയും വിമര്‍ശിച്ചു നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ എങ്ങനെ അവരുടെ വലയില്‍ വീണു എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ എല്ലാം പണത്തിന്റെ 'പവറല്ലേ' എന്ന തോന്നല്‍ ശക്‌തമാവുന്നത്‌.

ഗായകന്റെ ആലാപനത്തിന്റെ അന്‍പതാം വര്‍ഷത്തിന്റെ ആഘോഷമുള്‍പ്പടെ എല്ലാം കൂടി ഒരു വന്‍ തുക കൊടുത്ത്‌ ചാനല്‍ വിലയ്‌ക്കു വാങ്ങുകയായിരുന്നത്രെ. മ്യൂസിക്‌ റിയാലിറ്റി ഷോയുടെ അഞ്ചാം ഗ്രാന്‍ഡ്‌ ഫിനാലെ നടക്കുമ്പോള്‍ ഗായകനെ രാത്രി പന്ത്രണ്ടു മണി വരെ വേദിയില്‍ ഇരുത്തുന്നതിലും ചാനലിന്‌ സാധിച്ചു. ജൂറിമാര്‍ വിധി പറയും മുന്‍പേ ഒരു ഫൈനലിസ്‌റ്റിനെ പുകഴ്‌ത്തിക്കൊണ്ട്‌ എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിച്ച ഗായകന്‍ എസ്‌.എം.എസില്‍ പിന്നിലായിരുന്ന ഗായികയെ മുന്നിലെത്തിക്കുകയും ചെയ്‌തു!

മാറിയുടുക്കാന്‍ വസ്‌ത്രമില്ലാതിരുന്നതിനാല്‍ വെള്ള നിറം ഉപയോഗിച്ചതും, ചെമ്പൈയുടെ കാര്‍ഷെഡില്‍ ഉറങ്ങിയതും, ഡ്രൈവറായ സുഹൃത്തു നല്‌കിയ പതിനാറു രൂപയും കൊണ്ട്‌ മദ്രാസിനു പോയതുമൊക്കെ നാഴികയ്‌ക്ക് നാല്‌പതുവട്ടം ക്യാമറകള്‍ക്കു മുന്നിലും പത്രക്കാരോടുമെല്ലാം ഗായകന്‍ പറയാറുണ്ട്‌. എന്നാലിന്ന്‌ യേശുദാസ്‌ ഏറ്റവും മികച്ച ഗായകന്‍ മാത്രമല്ല മികച്ച ബിസിനസുകാരന്‍ കൂടിയാണ്‌ എന്നാണോ ഈ അണിയറക്കഥകള്‍ വ്യക്‌തമാക്കുന്നത്‌?


സുന്നി ചാനെല്‍ ' Darsana'' ടെസ്റ്റ്‌ റിലെ തുടങ്ങീ ...



 സുന്നി സംഘടനായായ എസ്.കെ.എസ്.എസ്.എഫിന്റെ
'Darsana Tv ടെസ്റ്റ്‌ റിലെ തുടങ്ങീ,കാഴ്ചയുടെ നിലവാരം വെച്ച്  നോക്കുമ്പോള്‍ ശരിക്കും സുന്നി  ചാനെല്‍ തന്നെയാകും,(ന്യൂസ്‌ വായിക്കുന്നത്, മൊല്ലാക്ക' ,സംഗീത പരിപാടി  അവതരിപ്പിക്കാനും ഒരു ''മൊല്ലാക്ക'' ..മൊത്തം നല്ല സംഭവം തന്നെയാകും )
!insat 2E /നിലവില്‍ ഏഷ്യനെറ്റ് കിട്ടുന്ന അതെ ദിശയില്‍ 3656/ v/ 13330/ 7/8 രിസിവര്‍ ട്യുന്‍ ചെയ്ധാല്‍ ചാനെല്‍ ലഭ്യമാകും   

Kaumudy T V യും ടെസ്റ്റ്‌ റിലെ തുടങ്ങിയിട്ടുണ്ട് 
Insat 2E , 3845/ v / 26043 (Mpeg4) റിലെ ആയതുകൊണ്ട് HD  രിസിവരുകളില്‍ മാത്രമേ കിട്ടുകയുള്ളൂ

ലീഗിന്റെ ചാനല്‍ ഐബിസി ചാനല്‍ പിറക്കും മുന്‍പേ മരിക്കുമോ?


ലീഗിന്റെ ചാനല്‍ എന്ന പേരില്‍ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച ഐബിസി ചാനല്‍ പിറക്കും മുന്‍പേ മരിക്കുമോ? കഴിഞ്ഞ ദിവസം കോഴിക്കോട്‌ ചേര്‍ന്ന ഇന്‍ന്‍ഡിപ്പെന്‍ഡന്റ്‌ ബ്രോഡ്‌കാസ്‌റ്റിംഗ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐബിസിഎല്‍) ബോര്‍ഡ്‌ യോഗം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തേക്ക്‌ നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഇതോടെ ചാനലിലേക്ക്‌ കുടിയേറിയ നൂറു കണക്കിന്‌ മാധ്യമ പ്രവര്‍ത്തകരാണ്‌ വഴിയാധാരമാകുന്നത്‌.

ചാനലിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്‌ ഏറെ നാളായിരുന്നു. മറ്റു ദൃശ്യമാധ്യമങ്ങളില്‍ നിന്ന്‌ ഒട്ടേറെപ്പേര്‍ ഇവിടേക്ക്‌ ചേക്കേറുകയും ചെയ്‌തു. കേരള രാഷ്ര്‌ടീയത്തിലെ അതികായനായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ചാനല്‍ പരാജയപ്പെടില്ലെന്ന മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസം കൂടിയാണ്‌ തകര്‍ന്നടിഞ്ഞത്‌. ചാനല്‍ സിഇഒയായി ഇന്ത്യാവിഷനിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്‌ണനെയാണ്‌ നിയമിച്ചിരുന്നത്‌. ചാനല്‍ പ്രതിസന്ധിയില്‍ അല്ലെന്ന്‌ ഇടയ്‌ക്ക് ഗോപീകൃഷ്‌ണന്‍ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.

അതിനിടെയാണ്‌ നാടകീയ നീക്കത്തിലൂടെ ചാനലിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുന്നത്‌. ജീവനക്കാരൊന്നും ഇനിയൊരറിയിപ്പ്‌ ലഭിയ്‌ക്കുന്നത്‌ വരെ ഓഫീസിലെത്തേണ്ടെന്നാണ്‌ അറിയിച്ചിട്ടുള്ളതെന്നാണ്‌ റിപ്പോര്‍ട്ട്‌. ചാനലിന്റെ പ്രമോട്ടര്‍മാരായ കേരള ഇ മീഡിയ ഡവലപ്പ്‌മെന്റിന്റെ പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചകളാണ്‌ ലീഗ്‌ ചാനലിനെ പ്രതിസന്ധിയിലാക്കിയതെന്നും ആരോപണമുണ്ട്‌. അതേസമയം ചാനലിനെ ഏറ്റെടുക്കാന്‍ ലീഗ്‌ എംഎല്‍എമാരിലൊരാള്‍ മുന്നോട്ടു വരുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്‌

ലീഗിന്റെ ചാനല്‍ ആസ്ഥാനംപൂട്ടി


കോഴിക്കോട്: വാടക അടയ്ക്കാത്തതിനെതുടര്‍ന്ന് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള ഐബിസി ചാനലിന്റെ കോഴിക്കോട് ഓഫീസ് പൂട്ടി. ഓഫീസിലേക്കുള്ള വൈദ്യുതിബന്ധം ദിവസങ്ങള്‍ക്കുമുമ്പ് വിച്ഛേദിച്ചു. അതിഥിമന്ദിരവും കഴിഞ്ഞദിവസം ഒഴിവാക്കി. ചാനല്‍ രണ്ടുകോടി രൂപയുടെ ബാധ്യതയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് സെയ്ഫുദീന്‍ , ജനറല്‍ മാനേജര്‍ റെനു കുരുവിള, വൈസ് ചെയര്‍മാന്‍ കുഞ്ഞിക്കാദര്‍ തുടങ്ങിയവര്‍ മാസങ്ങളായി ഓഫീസിലേക്ക് വരാറില്ല. തിങ്കളാഴ്ചമുതല്‍ ഓഫീസ് തുറക്കുന്നില്ല. ഓഫീസ് പൂട്ടിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ചാനല്‍ മേധാവികള്‍ തയ്യാറായില്ല. നാലുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. രണ്ടുവര്‍ഷമായി പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയ ചാനലിന്റെ പത്രാധിപസമിതിയില്‍ 70 പേരുണ്ട്. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ ഹോസ്റ്റല്‍വാടകപോലും നല്‍കാനാകാത്ത വിഷമസ്ഥിതിയിലാണ്. മുന്നറിയിപ്പില്ലാതെ ഓഫീസ് പൂട്ടിയ ചാനല്‍മേധാവികള്‍ക്കെതിരെ പത്രപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാര്‍ കോടതിയെ സമീപിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംപ്രേഷണം തുടങ്ങുമെന്നാണ് ലീഗ് നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. ചാനല്‍ പ്രൊമോട്ടര്‍മാരായ കെഡ്സ് കമ്യൂണിക്കേഷന്‍ അധികൃതര്‍ കാല്‍ക്കോടി രൂപ ബാധ്യതയുണ്ടാക്കി മുങ്ങി. കേബിള്‍വഴി ചാനല്‍ സംപ്രേഷണം ചെയ്യാനായിരുന്നു ധാരണ. പിന്നീട് ഉപഗ്രഹ ചാനല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ പ്രൊമോട്ടര്‍മാരെ മാറ്റണമെന്ന ആവശ്യമുയര്‍ന്നു. പി കെ കുഞ്ഞാലിക്കുട്ടി ഇത് അംഗീകരിച്ചില്ല. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് റൗഫിന്റെ വെളിപ്പെടുത്തല്‍കൂടി വന്നതോടെ ചാനലിനുള്ള പണവരവ് നിലച്ചു. ഇതിനുപിന്നാലെയാണ് പ്രൊമോട്ടര്‍മാര്‍ മുങ്ങിയത്. ആസ്ഥാനംകൂടി അടച്ചതോടെ ചാനലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

പുതിയ മലയാളം ടി. വി.ചാനെല്‍ ഫ്രീക്വന്‍സി..റിപ്പോര്‍ട്ടര്‍ ,രാജ് ന്യൂസ്‌ ,


  •  




Reporter 

 Freq.  4050 v SR-FEC 5084-7/8 

 Raj News

Freq.3960 V SR-FEC 6655-3/4

SS Inter

Freq 3600 V SR-FEC 2963-3/4

Frontier TV tests

   
Freq 3953 V SR-FEC 3460-7/8 

നിലവില്‍ ഗള്‍ഫ്‌  പ്രേക്ഷകര്‍ക്ക്‌  Insat 2E/4A   സാറ്റ് ലൈറ്റില്‍  
   HD MPEG-4 ,റിസിവരുകളില്‍  ഈ ചാനലുകള്‍ ലഭ്യമാണ്  ഏഷ്യാനെറ്റും  കൈരളിയും 
ഈ സാറ്റില്‍ തന്നെയാണ് കിട്ടുന്നതും   ദുബൈയില്‍ 300 ദിര്‍ഹംസ് മുതല്‍ വിലയുണ്ട് റിസിവരുകള്‍ക്ക് 

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts

Labels