|
ഡ്രിസ്സ് വളരെ ദരിദ്രമായ ജീവിതച്ചുറ്റുപാടുകളില്‍ നിന്ന് വരുന്ന ആളാണ്. മാത്രവുമല്ല ഒരു കേസില്‍പ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു തീര്‍ത്ത ഉടനെയാണ് ഡ്രിസ്സിനെ ഫിലിപ്പി തന്റെ സഹായി ആക്കുന്നത്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വികസിക്കുന്ന സൗഹൃദവും അത് ഇരുവരുടേയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ഇന്‍ടച്ചബിള്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഇന്‍ടച്ചബിളിലെ തളര്‍ന്നു കിടക്കുന്ന ഫിലിപ്പിയുടെ സ്‌ഥാനത്ത് ബ്യൂട്ടിഫുള്ളിലെ കഥാപാത്രത്തിന്റെ പേര് സ്‌റ്റീഫന്‍ ലൂയിസ് എന്നാണ്. ജയസൂര്യ അവതരിപ്പിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ് ഒരു നാള്‍ ശരീരം തളര്‍ന്ന് ശയ്യാവലംബിയായിപ്പോകുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്‌ഥയില്‍ കിടക്കുന്ന കോടിക്ക ണക്കിന് സ്വത്തിന് അവകാശിയായ സ്‌റ്റീഫന്‍ ലൂയിസിന്റെ ബന്ധുക്കളുടെ നോട്ടം മുഴുവന്‍ അയാളുടെ സ്വത്തിലാണ്. ധനമോഹികളും സ്വാര്‍ത്ഥമതികളുമായ ബന്ധുക്കളില്‍ നിന്ന് അകലമിട്ട് കഴിയുന്ന സ്‌റ്റീഫന്‍ ഒരു നാള്‍ ഒരു പാട് ജീവിത പ്രശ്‌നങ്ങളുള്ള സംഗീതജ്‌ഞനായ ജോണിനെ (അനൂപ് മേനോന്‍) പരിചയപ്പെടുന്നു. ജീവിതത്തിനു നേരെ പകച്ചു നോക്കി നില്‍ക്കുന്ന ജോണിനെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയാണ് പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാതെ ശയ്യാവലംബിയായിട്ടും ജീവിതത്തെ അതിരറ്റ ആസക്‌തിയോടെ സ്‌നേഹിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്.
ഫ്രാന്‍കോയിസ് ക്‌ളൂസെറ്റും ഒമാര്‍സിയുമാണ് യഥാക്രമം ഇന്‍ടച്ചബിളിലെ ഫിലിപ്പിയെയും ഡ്രിസ്സിനെയും അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി 2004 ല്‍ പുറത്തു വന്ന ഒരു ഡോക്യുമെന്ററിയാണ് ഇന്‍ടച്ചബിള്‍ എന്ന ഫ്രഞ്ച് ചിത്രമൊരുക്കാന്‍ അതിന്റെ സംവിധായകര്‍ക്ക് പ്രേരണയായത്. 2011 നവംബര്‍ 2 ന് റിലീസായ ഈ ചിത്രം ഫ്രാന്‍സില്‍ മെഗാഹിറ്റാണ്. 2011 ഡിസംബര്‍ 2 നാണ് ബ്യൂട്ടിഫുള്‍ കേരളത്തില്‍ റിലീസ് ചെയ്‌തത്. 'ഗുസാരിഷു'ള്‍പ്പടെ മറ്റനേകം ഇന്ത്യന്‍ ചിത്രങ്ങളുമായി ബ്യൂട്ടിഫുളിന് സാമ്യമുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. എന്നാലവയൊന്നും 'ഇന്‍ടച്ചബിള്‍' എന്ന ഫ്രഞ്ചു ചിത്രവുമായുള്ള സാമ്യത്തോളം വരില്ല. അനൂപ് മേനോന്റെയാണ് ബ്യൂട്ടിഫുളിന്റെ തിരക്കഥ. സംവിധാനം വി.കെ. പ്രകാശ്.
പോള്‍ കോക്‌സിന്റെ 'ഇന്നസെന്‍സി'നെ അതേപടി കോപ്പിയടിച്ച് വച്ചിരിക്കയാണെന്നും പറഞ്ഞ് ബ്‌ളെസിയുടെ 'പ്രണയ'ത്തെ ഇന്ത്യന്‍ പനോരമയില്‍ നിന്ന് ഒഴിവാക്കിയത് മുമ്പ് വിവാദമായിരുന്നു.
മംഗളം
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ