ബാംഗ്ലൂര്‍: ആത്മീയാചാര്യനായ തന്നെ ചില മാധ്യമങ്ങളും സിനിമക്കാരും തുടര്‍ച്ചയായി വേട്ടയാടുകയാണെന്നാണ് സ്വാമി നിത്യാനന്ദയുടെ ആരോപണം. നിത്യാനന്ദയുടെ ജീവചരിത്രത്തെ ആധാരമാക്കി കന്നഡയില്‍ സിനിമാനിര്‍മാണം പുരോഗമിക്കുന്നതായ വാര്‍ത്ത വന്നതുമുതല്‍ ധ്യാനപീഠം ആശ്രമാധികൃതര്‍ അതു തടയുന്നതിനുള്ള ശ്രമത്തിലായിരുന്നു. ദിവസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ വേണ്ടിവന്നെങ്കിലും അവസാനം നിത്യാനന്ദ വിജയിച്ചു. നിത്യാനന്ദയെക്കുറിച്ചുള്ള 'സത്യാനന്ദ' എന്ന സിനിമയുടെ ചിത്രീകരണത്തിന് ബാംഗ്ലൂര്‍ സിറ്റി സിവില്‍ കോടതി താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
കന്നഡ സിനിമയിലെ പ്രമുഖരായ മഥന്‍ പാട്ടേലും രവി ചേതനുമായിരുന്നു സിനിമയുടെ നിര്‍മാതാക്കള്‍. പ്രധാന നടന്മാരും ഇവരായിരുന്നു. സ്വാമി നിത്യാനന്ദയുമായി ബന്ധപ്പെട്ട ലൈഗികാരോപണങ്ങളെല്ലാം സിനിമയില്‍ കടന്നുവരുന്നുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് നിത്യാനന്ദ തന്നെയാണ് സിനിമയ്ക്കു വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നാണ് നിത്യാനന്ദ കോടതിയെ ബോധിപ്പിച്ചിരുന്നത്. തുടര്‍ന്ന് നിത്യാനന്ദയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട സിനിമാ ചിത്രീകരണത്തിന് കോടതി വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

നടി രഞ്ജിതയുമൊത്തുള്ള സിഡി ദൃശ്യങ്ങള്‍ പുറത്തായതിനെത്തുടര്‍ന്നാണ് ബിഡദിയിലെ ധ്യാനപീഠം ആശ്രമാധിപനായ സ്വാമി നിത്യാനന്ദ വിവാദത്തിലായത്. ആശ്രമത്തിലെ മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്ത കര്‍ണാടക സി.ഐ.ഡി. ഒളിവില്‍പ്പോയ നിത്യാനന്ദയെ ഹിമാചലില്‍ വെച്ച് അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷം ആരോപണത്തിനെതിരെ വിവിധ കോടതികളിലായി പരാതികളും നല്‍കി. അതിനിടെ നടി രഞ്ജിതയുമായുള്ള വിവാദ ലൈംഗികദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി വന്‍ പ്രചാരം നേടിയപ്പോള്‍ അതിനെതിരെ നടി രഞ്ജിതയെത്തന്നെ രംഗത്തിറക്കി.
വിവാദ സി.ഡി. ദൃശ്യങ്ങള്‍ സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണമാണെന്ന രഞ്ജിതയുടെ വാദം അംഗീകരിച്ച കോടതി ഇന്‍റര്‍നെറ്റില്‍ വിവാദദൃശ്യങ്ങള്‍ നിരോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിനിമാനിര്‍മാണത്തിന്റെ വാര്‍ത്ത വന്നത്. നിത്യാനന്ദയുടെ അനുയായികളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. കുടുതല്‍ ലൈഗികാരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് താന്‍ പുരുഷനല്ലെന്ന വാദം വരെ നിത്യാനന്ദ മുന്നോട്ടുവെച്ചിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് മാസങ്ങളോളം ഒളിവിലായിരുന്ന നടി രഞ്ജിത പെട്ടെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് വിവാദ സി.ഡി.യില്‍ കാണുന്നത് താനല്ലെന്നും ആശ്രമാന്തേവാസിയായിരുന്ന ലെനിന്‍ കറുപ്പന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് പരാതിപ്പെട്ടതിലുള്ള പക തീര്‍ക്കാന്‍ വ്യാജ സി.ഡി. ദൃശ്യങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു. നിത്യാനന്ദയെ തള്ളിപ്പറയാന്‍ തയ്യാറാകാതെ എക്കാലവും താന്‍ നിത്യാനന്ദയുടെ അനുയായിരിക്കുമെന്നും രഞ്ജിത പറഞ്ഞിരുന്നു. ഇത്തരം നാടകീയസംഭവങ്ങളെല്ലാം കോര്‍ത്തിണക്കി സിനിമ നിര്‍മിക്കാനായിരുന്നു 'സത്യാനന്ദ'യുടെ പിന്നണിപ്രവര്‍ത്തകരുടെ ശ്രമമെന്നായിരുന്നു വാര്‍ത്ത.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ