സ്വാമി നിത്യാനന്ദയും നടി രഞ്ജിതയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്തുവിട്ട കേസില്‍ നിത്യാനന്ദയുടെ മുന്‍ ശിഷ്യന്‍ ലെനിന് കോടതിയുടെ സമന്‍സ്.
വീഡിയോ ദൃശ്യങ്ങള്‍ വ്യാജനിര്‍മിതമാണെന്നും ലെനിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരു രാംനഗര്‍ കോടതിയില്‍ കഴിഞ്ഞ ഡിസംബറില്‍ രഞ്ജിത നല്‍കിയ കേസിലാണ് ലെനിന് സമന്‍സയച്ചത്.
കഴിഞ്ഞ വര്‍ഷമാണ് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ലെനിന്‍ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നിത്യാനന്ദ ഇപ്പോള്‍ ജാമ്യത്തിലിറങ്ങി വീണ്ടും ആശ്രമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്.
സമന്‍സിനെ നിയമപരമായി നേരിടുമെന്ന് ലെനിന്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് തെളിഞ്ഞുകഴിഞ്ഞുവെന്നും രഞ്ജിതയുടെ കേസില്‍നിന്ന് താന്‍ പുറത്തുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്നുള്ള 43 പേര്‍ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവ സ്വീകരിച്ചില്ല. പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതിയില്‍ എട്ട് കേസുകള്‍ നേരിട്ടുവരുകയാണ്. ഇതില്‍ രണ്ട് യുവതികള്‍ നല്‍കിയ കേസുകള്‍ കോടതി തള്ളിയതായും ലെനിന്‍ പറഞ്ഞു.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ