.

    Follow by Email

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

സിനിമയും പകര്‍ച്ചപ്പനിയും !കാട്ടിലൂടെ നടക്കുമ്പോള്‍ പുതിയൊരു വഴി വെട്ടിയുണ്ടാക്കാന്‍ പറ്റിയില്ളെങ്കില്‍ ഒരെളുപ്പവഴിയുണ്ട്. മുമ്പ് ആരെങ്കിലും വെട്ടിയുണ്ടാക്കിയ വഴിത്താരയുണ്ടെങ്കില്‍ അതിലേ പോവുക. ഈ തന്ത്രം ഏറ്റവും നന്നായി പ്രയോഗിക്കുന്നവര്‍ സിനിമക്കാരല്ലാതെ മറ്റാരുമല്ല. ഒരു പടം ക്ളച്ച് പിടിച്ചാല്‍ പിന്നെ വരവായി അതേ പാറ്റേണിലെ ഒരുപിടി സിനിമകള്‍. ആശയദാരിദ്ര്യം കൊണ്ട് നട്ടംതിരിയുന്ന മലയാളത്തില്‍ ഇപ്പോള്‍ റീമേക്കുകളുടെ കാലമാണ്. പാട്ടുകള്‍ മാത്രമല്ല പടങ്ങള്‍ അപ്പാടെ പുതിയ കുപ്പിയിലാക്കി ഇറക്കുകയാണിവിടെ.
ഇപ്പോഴത്തെ ട്രെന്‍റ് ഒരു ഭാഷയില്‍ വിജയിച്ച സിനിമ മറ്റ് ഭാഷകളിലേക്ക് പറിച്ചുനടുക എന്നതാണ്. ഇതും പണ്ടേക്കുപണ്ടേ പ്രചാരം നേടിയ ഒരു തന്ത്രമാണ്. പക്ഷേ, ഇപ്പോള്‍ ഇതൊരു പകര്‍ച്ചപ്പനിപോലെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തില്‍ സര്‍വകാല ഹിറ്റുകളില്‍ ഒന്നായിരുന്ന ‘മണിച്ചിത്രത്താഴ്’ മലയാളത്തിലും ഹിന്ദിയിലുമൊക്കെ വിജയം ആവര്‍ത്തിച്ചു. അടുത്തിടെ ഈ പണി ഏറ്റവും നന്നായി പയറ്റിയത് സംവിധായകന്‍ സിദ്ദീഖാണ്. ദിലീപിനെ നായകനും നയന്‍താരയെ നായികയുമാക്കി മലയാളത്തില്‍ ഇറക്കിയെങ്കിലും വലിയ സംഭവമാകാതെ പോയ ‘ബോഡിഗാര്‍ഡി’നെ തമിഴില്‍ വിജയിനെയും അസിനെയുംവെച്ച കാവലന്‍ എന്ന പേരില്‍ ഹിറ്റാക്കി മലയാളത്തിലെ നഷ്ടം അദ്ദേഹം നികത്തി. തമിഴിന്വേണ്ടുന്ന ചേരുവകളൊക്കെ ചേരുംപടി ചേര്‍ക്കുകയും ചെയ്തു. മാത്രമല്ല ഹിന്ദിയില്‍ സല്‍മാന്‍ഖാനെയും കരീനാ കപൂറിനെയും വെച്ച് ‘ബോഡിഗാര്‍ഡ്’ എന്ന പേരില്‍തന്നെ സിനിമയൊരു സംഭവമാക്കി മാറ്റാനും സിദ്ദീഖിന് കഴിഞ്ഞു. എന്നിട്ടും നിര്‍ത്താന്‍ ഭാവമില്ല. തെലുങ്കിലും ബോഡിഗാര്‍ഡിനെ ഇറക്കി പരീക്ഷിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സിദ്ദീഖ്.
സിദ്ദീഖിന് മുമ്പ് ഈ തന്ത്രം പയറ്റിത്തെളിഞ്ഞത് പ്രിയദര്‍ശനായിരുന്നു. സ്വന്തം പടവും മറ്റ് പലരുടെ ചിത്രങ്ങളും പ്രിയന്‍ ഹിന്ദിപ്പരുവത്തിലാക്കി വിജയിപ്പിച്ചെടുത്തു.
ഇതേ ഗണത്തില്‍ മറ്റൊരു ചിത്രം കൂടിയിറങ്ങുകയാണ്. 2003ല്‍ ഗൗതംമേനോന്‍ സംവിധാനം ചെയ്ത് സൂര്യയും ജ്യോതികയും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച തമിഴിലെ സൂപ്പര്‍ ഹിറ്റായ ‘കാക്കാ കാക്കാ’ ഹിന്ദിയില്‍ ഇറങ്ങുന്നു. ‘ഫോഴ്സ്’ എന്ന് പേരിട്ട ഈ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ജെനീലിയ ഡിസൂസയും സൂര്യയുടെയും അസിന്‍െറയും വേഷം കടമെടുക്കുന്നു. നിഷികാന്ത് കാമത്താണ് സംവിധാനം ചെയ്യുന്നത്. ഇതിനായി റൊമാന്‍റിക് ഹീറോ പര്യവേഷം തല്‍ക്കാലം മാറ്റിവെച്ചാണ് ജോണ്‍ പ്രത്യക്ഷപ്പെടുന്നത്.
കാക്കാ കാക്കാ ഇറങ്ങി അധികം വൈകാതെ ഈ ചിത്രത്തിലെ രണ്ട് പാട്ടുസീനുകള്‍ ഏതാണ്ട് അതേപോലെ വിനയന്‍ ‘സത്യം’ എന്ന സിനിമയിലേക്ക് കോപ്പിയടടിച്ചിരുന്നു.
മലയാളത്തില്‍ എട്ടുനിലയില്‍ പൊട്ടിയ സിനിമകളില്‍ പലതും ഇങ്ങനെ ഒലവക്കോടിനപ്പുറത്തേക്ക് കൊണ്ടുപോയി വിജയിപ്പിച്ചെടുക്കാനുള്ള ശ്രമം ഇപ്പോള്‍ പലരും തകൃതിയായി ആലോചിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബ്ളസിയുടെ അടുത്തിറങ്ങിയ ‘പ്രണയം’വും, ദേശീയ പുരസ്കാരങ്ങള്‍ നേടിയ സലിം അഹമ്മദിന്‍െറ ‘ആദാമിന്‍െറ മകന്‍ അബു’വും ഹിന്ദിയിലേക്ക് വെച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്.
പണ്ട് ജോലി തേടി മലയാളികള്‍ ബേംബേയിലേക്കും മദിരാശിയിലേക്കുമൊക്കെ പോയതുപോലൊരു സാമ്പത്തികശാസ്ത്രം ഇതിന്‍െറ പിന്നിലുമുണ്ട്. മലയാളത്തില്‍ ഏതാനും ലക്ഷത്തിന് കച്ചവടം ചെയ്ത സിനിമയുടെ തിരക്കഥയ്ക്ക് മറുനാട്ടില്‍ കോടികളാണ് വില. മധു മുട്ടത്തിന് വെറും ആയിരങ്ങള്‍ കൊടുത്ത് സ്വന്തമാക്കിയ മണിച്ചിത്രത്താഴിന് ലക്ഷങ്ങളാണ് സംവിധായകന് കിട്ടിയത്. ഹോമിക്കാന്‍ കൊടുത്തത് വായില്‍ പോയോ തീയില്‍ പോയോ എന്ന് നോക്കേണ്ട എന്ന് കരുതി പാവം മധു മുട്ടം സമാധാനമടയുകയായിരുന്നു.
ശാന്തന്‍

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts