.

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

രമ്യ നമ്പീശന്‍ വഴങ്ങി, അരഡസന്‍ സിനിമകള്‍ !



മലയാളത്തിന്റെ പ്രിയ നടി രമ്യ നമ്പീശന്‍ കന്നട സിനിമയിലേക്ക് ചേക്കേറുന്നു.
പേരിലെ ഒരുമ മാത്രമായിരിക്കില്ല കന്നട നായിക രമ്യയ്ക്ക്, രമ്യ നമ്പീശന്‍ ഉയര്‍ത്തുന്ന ഭീഷണി. എതാണ്ട് അരഡസന്‍ കന്നട സിനിമകളില്‍ അഭിനയിക്കാനുള്ള ഓഫര്‍ രമ്യ നമ്പീശനെ തേടിയെത്തിയിരിക്കുന്നു.
എല്ലാം കന്നടയിലെ മികച്ച സംവിധായകരില്‍നിന്നുതന്നെ. ശാലീന വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറും തനിക്കു വഴങ്ങുമെന്ന് രമ്യ കോളിവുഡില്‍ തെളിയിച്ചു കഴിഞ്ഞു.
തമിഴിലും തെലുങ്കിലും ലഭിച്ച സ്വീകരണം കന്നട നാടും നല്‍കുമെന്ന ശുഭ പ്രതീക്ഷയിലാണ് രമ്യ. ഇതോടെ തെന്നിന്ത്യയിലെ നാലു ഭാഷകളിലും വേഷമിടുന്ന താരമായി രമ്യയും മാറും.
നാലു ഭാഷകളിലും തിളങ്ങിയ മീര ജാസ്മിന്‍, ഭാവന, നയന്‍താര, പാര്‍വതി മേനോന്‍ തുടങ്ങിയവരുടെ ഗണത്തിലേക്കാണ് രമ്യയും എത്തിപ്പെടുന്നത്. രമ്യ നായികയായ 'കുള്ളനരികൂട്ടം' എന്ന തമിഴ് സിനിമയുടെ വിജയത്തോടെ സാന്‍ഡല്‍വുഡില്‍നിന്ന് നിരവധി ഓഫറുകളാണ് എത്തിയത്.
ഏറെ ആലോചിച്ചതിനുശേഷം രവിവര്‍മ സംവിധാനം ചെയ്യുന്ന സിനിമയിലേക്കുള്ള ഓഫര്‍ സ്വീകരിക്കുകയായിരുന്നുവെന്ന് രമ്യ പറഞ്ഞു.
'താജ്മഹല്‍' എന്ന ഹിറ്റ് ചിത്രത്തിലൂടെ കന്നടയുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് രവിവര്‍മ. അജയ് നായകനാകുന്ന സിനിമയുടെ ഷൂട്ടിങ് ബാംഗ്ലൂരില്‍ തുടങ്ങിക്കഴിഞ്ഞു.
'ചാപ്പാകുരിശ്' എന്ന മലയാള സിനിമയുടെ സെറ്റില്‍ നിന്ന് മെയ് അഞ്ചിന് രമ്യ ബാംഗ്ലൂരില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കന്നടയിലെ പ്രമുഖ നിര്‍മാതാവായ എസ്.വി. ബാബു നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
''കന്നടയിലേക്കുള്ള പ്രവേശനം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കന്നട സിനിമയില്‍നിന്ന് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, നല്ല ഒരു തുടക്കത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. നല്ല ബാനറും മികച്ച കഥയും ഇപ്പോള്‍ ഒത്തുവന്നു. ഇതുതന്നെ നല്ലസമയമെന്ന് കരുതുന്നു'' - രമ്യ നമ്പീശന്‍ പറഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ടു നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലും അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഈശ്വരകൃപ കൊണ്ടാണെന്ന് രമ്യ പറയുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ അമ്പതാം ചിത്രമായ 'ഇളൈഞ്ജ'നില്‍ നായികയായതോടെ കോളിവുഡിലും രമ്യയുടെ ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്.


1 അഭിപ്രായ(ങ്ങള്‍):

ചെകുത്താന്‍ പറഞ്ഞു...

ചെ !! തെറ്റിധരിച്ചു

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts