ഗദ്ദാമയിലെ അശ്വതി എന്ന കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടതാണു വിജയകരമായതെന്നു മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡ് ലഭിച്ച കാവ്യാ മാധവന്‍.
സാമൂഹികപ്രതിബദ്ധതയുള്ള കഥാപാത്രമായിരുന്നു ഗദ്ദാമയിലേത്. പ്രത്യേക തയാറെടുപ്പില്ലാതെ പെട്ടെന്ന് ഉള്‍ക്കൊള്ളാവുന്ന കഥാപാത്രം. സ്‌ക്രിപ്‌റ്റ് നാലുപ്രാവശ്യം വായിച്ച് കഥാപാത്രത്തെ മനസില്‍ ഉറപ്പിച്ചശേഷമായിരുന്നു അഭിനയം. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവമായതിനാല്‍ അവതരണത്തില്‍ അപരിചിതത്വം തോന്നിയില്ല. തന്റെ വ്യക്‌തിജീവിതത്തിലുണ്ടായ പ്രശ്‌നവുമായി കഥാപാത്രത്തിനു ബന്ധമില്ലെന്നും രണ്ടും രണ്ടാണെന്നും കാവ്യ പറഞ്ഞു.
അശ്വതി എന്ന കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാനായി. ദേശീയ അവാര്‍ഡ് കിട്ടാത്തതില്‍ നിരാശയില്ല. സുഹൃത്തുക്കള്‍ക്കു പ്രതീക്ഷയുണ്ടായിരുന്നു. ഭാഗ്യമുണ്ടായില്ല എന്നേ കരുതുന്നുള്ളൂ.
സംസ്‌ഥാന അവാര്‍ഡ് പ്രഖ്യാപനം നടക്കുമ്പോള്‍ മുംബൈയ്‌ക്കുള്ള വിമാനത്തിലായിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയശേഷം അവാര്‍ഡ് വിവരം അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.
നന്നായി അധ്വാനിച്ചാണു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മരുഭൂമിയിലെ പൊള്ളുന്ന ചൂട് കറുത്ത പര്‍ദയുമണിഞ്ഞതോടെ ഇരട്ടിയായി. കൊടുംചൂട് സിനിമാസംഘത്തിനാകെ പ്രയാസമുണ്ടാക്കി. അവാര്‍ഡ് വിവരം അറിയുമ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും സന്തോഷമാകുമെന്നും കാവ്യ പറഞ്ഞു.

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ